Tuesday, May 16, 2023

More Questions and Answers from the Seasons and Time (Class 10)

 1. The availability of solar energy in the earth is not alike. Explain the reason.

This happens due to the revolution of the earth around the sun on an inclined axis. In each and every latitude, in between the Tropic of Cancer and Tropic of Capricorn, the sun rays are falls horizontally.
2. Analyse the given picture and complete  the table.
3. Analyse the picture and Complete the table.
4. Why is the International Date Line not straight unlike the other longitudes?
There is a difference of 24 hours, between the two parts of the International Date Line. So it passes through the land area if the same place records two different times with 24 hours difference.
To solve this problem, the adjustments have been made avoiding the land areas and draw it into the sea.
The line is so arranged as to avoid some of the islands to the south of the Bering Strait in the Pacific Ocean.
5. Explain the reasons for the occurrence of seasons?
Rotation of the Earth. 
Tilt of the earth’s axis. 
Parallelism of the earth’s axis.
6. What is meant by the parallelism of axis?
The axis of the earth is tilted at an angle of 66½0 from the orbital plane. If measured from the vertical plane this would be 23½0. The earth maintains this tilt through out its revolution. This is known as the parallelism of the earth’s axis.
7. What is meant by leap year?
Earth takes 365 days and 6 hours to complete a revolution. Out of this 365 days are counted as one year. The remaining 6 hours of four continuous years added to the last year and those 24 hours is considered as the 29th day of the February of the fourth year. Thus the total days of such year has 366 days. That year is known as leap year.
8. What is meant by Equinoxes?
During revolution the position of the sun falls directly above the equator on March 21, and September 23. Hence the length of the day and night will be equal during these days on both the hemispheres. These days are called equinoxes.
9. Following are a few natural phenomena occur during different seasons in India. Identify the season represented by each.
a.  Sprouting and blooming of plants and trees.
b.  Trees shed their leaves.
c.  Drying of reservoirs.
d.  Dry atmosphere and low temperature.
Ans:
a. Spring b. Autumn
c. Summer d. Winter
10. There is an increase in time towards the east and decrease in time towards the west of all the longitudes other than 180° longitude. Why?
Ans:
•  The earth rotates from west to east.
•  So the sun rises in the east and sets in the west.
•  Hence there is increase in time towards the   east and decrease in time towards the west.
11. Which among the following longitudes is drawn deviated to avoid the land areas?
a.  Equator b. Greenwich meridian
c.  International Date line
d. 82½° East longitude
Ans: c. International Date Line
12. Why do certain countries consider more than one longitude as their standard meridians? Give an example for such a country.
Ans:  It is not practical to follow only one standard time for the countries with wide longitudinal extent. So more than one longitudes are considered as standard meridians. Eg: Russia, China, USA.




ഋതുഭേദങ്ങളും സമയവും (Seasons and Time) എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 


3. മറ്റു രേഖാംശരേഖകളില്‍ നിന്നും വ്യത്യസ്തമായി അന്താരാഷ്ട്ര ദിനാങ്കരേഖ നേര്‍രേഖയല്ലാത്തത് എന്തുകൊണ്ട്?
അന്താരാഷ്ട്രദിനാങ്കരേഖയുടെ ഇരുവശത്തും 24 മണിക്കൂറിന്റെ സമയവ്യത്യാസം രേഖപ്പെടുത്തുന്നു. അതിനാല്‍ അന്താരാഷ്ട്രദിനാങ്കരേഖ കരയിലൂടെ കടന്നുപോയാല്‍ ഒരു സ്ഥലത്തുതന്നെ 24 മണിക്കൂറിന്റെ സമയവ്യത്യാസം ഉണ്ടാകുന്നു. 
ഇത് ആ സ്ഥലത്ത് സൃഷ്ടിക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അന്താരാഷ്ട്ര ദിനാങ്കരേഖ പൂര്‍ണമായും കരഭാഗം ഒഴിവാക്കി കടലിലൂടെ വരച്ചിരിക്കുന്നു. പസഫിക് സമുദ്രത്തില്‍ ബെറിങ് കടലിടുക്കിലൂടെ തെക്കോട്ട് ചില ദ്വീപുകളെ ഒഴിവാക്കുന്നതിനായാണ് അന്താരാഷ്ട്ര ദിനാങ്കരേഖ നേര്‍രേഖയായല്ലാതെ ചിത്രീകരിച്ചിരിക്കുന്നത്.
4. ചിത്രത്തെ അടിസ്ഥാനമാക്കി താഴെ നല്‍കിയിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക.

5. ഋതുഭേദങ്ങള്‍ക്കുള്ള കാരണങ്ങള്‍ പട്ടികപ്പെടുത്തുക.
◼️ ഭൂമിയുടെ പരിക്രമണം 
◼️ അച്ചുതണ്ടിന്റെ ചരിവ്
◼️ അച്ചുതണ്ടിന്റെ സമാന്തരത.
6.അച്ചുതണ്ടിന്റെ സമാന്തരത എന്നാല്‍ എന്ത്?
ഉത്തര-ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൂകേന്ദ്രത്തിലൂടെ കടന്നുപോകുന്ന ഭൂമി യുടെ അച്ചുതണ്ട് ലംബതലത്തില്‍ നിന്ന് 23½° യും പരിക്രമണതലത്തില്‍ നിന്ന് 66½° യും ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. പരിക്രമണ വേളയിലുടനീളം ഭൂമി ഈ ചരിവ് നിലനിര്‍ ത്തുന്നു. ഇതിനെ അച്ചുതണ്ടിന്റെ സമാന്തരത എന്നു പറയുന്നു.
7. അധിവര്‍ഷങ്ങള്‍ എന്നാല്‍ എന്ത്?
ഭൂമിയ്ക്ക് ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ 365 ദിവസവും 6 മണിക്കൂറും വേണ്ടിവരുന്നു.ഇതില്‍ 365 ദിവസത്തെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം കണക്കാക്കുന്നു. ശിഷ്ടം വരുന്ന 6 മണിക്കൂറിനെ തുടര്‍ച്ചയായ നാലാമത്തെ വര്‍ഷത്തിലെ ഫെബ്രുവരി മാസത്തോട് ചേര്‍ത്ത് 29 ദിവസമുള്ള മാസമാക്കിയിരിക്കുന്നു. ഇങ്ങനെയുള്ള വര്‍ഷങ്ങളില്‍ 366 ദിവസങ്ങളുണ്ടായിരിക്കും. ഇത്തരം വര്‍ഷങ്ങളെ അധിവര്‍ഷങ്ങള്‍ എന്ന് വിളിക്കുന്നു.
8. വിഷുവങ്ങള്‍ എന്നാലെന്ത്?
പരിക്രമണവേളയില്‍ സൂര്യന്റെ ആപേക്ഷികസ്ഥാനം ഭൂമധ്യരേഖയ്ക്ക് നേര്‍മുകളിലാകുന്നത് മാര്‍ച്ച് 21, സെ
പ്തംബര്‍ 23 എന്നീ ദിനങ്ങളിലാണ്. അതുകൊണ്ടുതന്നെ ഈ ദിനങ്ങളില്‍ രണ്ട് അര്‍ധഗോളങ്ങളിലും പകലുകളുടെ ദൈര്‍ഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ സമരാത്രദിനങ്ങള്‍ അഥവാ വിഷുവങ്ങള്‍ (ഋൂൗശിീഃല)െ എന്ന് വിളിക്കുന്നു.
9. ഇന്ത്യയില്‍ വ്യത്യസ്ത കാലങ്ങളില്‍ നമുക്ക് പ്രകൃതിയില്‍ കാണാന്‍ കഴിയുന്ന ചില പ്രതി ഭാസങ്ങളാണ് ചുവടെ പരാമര്‍ശിച്ചിട്ടുള്ളത്. ഓരോന്നും ഏതേതു ഋതുക്കളിലാണ് സംഭവി ക്കുന്നത് എന്നെഴുതുക.
a. ചെടികള്‍ ധാരാളമായി തളിര്‍ക്കുകയും പുഷ്പിക്കുകയും ചെയ്യുന്നു.
b. മരങ്ങള്‍ ഇലപൊഴിക്കുന്നു.
c. ജലസംഭരണികള്‍ വറ്റി വരളുന്നു,
d. വരണ്ട അന്തരീക്ഷസ്ഥിതിയും കുറഞ്ഞ താപനി ലയും.
ഉത്തരം: a. വസന്തകാലം   b. ഹേമന്തകാലം
c. ഗ്രീഷ്മകാലം  d. ശൈത്യകാലം
10. 1800 ഒഴികെയുള്ള ഒരു നിശ്ചിത രേഖാംശത്തില്‍ നിന്നും കിഴക്കോട്ട് സമയക്കൂടുതലും പടിഞ്ഞാറോട്ട് സമയക്കുറവും രേഖപ്പെടുത്തുന്നു. ഇതിനുള്ള കാരണം വ്യക്തമാക്കുക.
◼️ ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ് ഭ്രമണം ചെയ്യുന്നത്.
◼️ സൂര്യോദയം കിഴക്കും സൂര്യാസ്തമയം പടിഞ്ഞാറുമാണ് നടക്കുന്നത്.
◼️ അതിനാല്‍ കിഴക്കോട്ട് സമയ കൂടുതലും പടിഞ്ഞാറോട്ട് സമയക്കുറവും ഉണ്ടാകുന്നു.
11. ചുവടെ നല്‍കിയിട്ടുള്ളതില്‍ പൂര്‍ണ്ണമായും കരഭാഗങ്ങള്‍ ഒഴിവാക്കി ചിത്രീകരിച്ചിരിച്ചിട്ടുള്ള രേഖാംശരേഖ ഏതാണ്?
a. ഭൂമധ്യരേഖ  യ. ഗ്രീനിച്ച് രേഖ  
b. അന്താരാഷ്ട്ര ദിനാങ്കരേഖ 
c. 82½ ഡിഗ്രി കിഴക്ക് രേഖാംശം.
ഉത്തരം:
c. അന്താരാഷ്ട്ര ദിനാങ്കരേഖ
12. ചില രാജ്യങ്ങളില്‍ ഒന്നിലേറെ മാനകരേഖാംശങ്ങള്‍ നിലവി ലുണ്ട്? എന്തുകൊണ്ട്? അത്തരം രാജ്യങ്ങള്‍ക്ക് ഉദാഹരണം എഴുതുക.
ഉത്തരം: 
രേഖാംശവ്യപ്തി വളരെ കൂടിയ രാജ്യങ്ങളില്‍ ഒരു പൊതുസമയം അപ്രായോഗികമായിരിക്കും. അതിനാല്‍ ഒന്നിലേറെ മാനകരേഖാംശങ്ങള്‍ പരിഗണിക്കുന്നു. ഉദാ: - റഷ്യ, ചൈന, അമേരിക്കന്‍ ഐക്യനാടുകള്‍.


ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ (Revolutions That Influenced The World) എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 10)

 ചോദ്യങ്ങളും ഉത്തരങ്ങളും


1.നവോത്ഥാനം  വിപ്ലവചിന്തകള്‍ക്ക് വഴിയൊരുക്കിയത് എങ്ങനെയായിരുന്നു എന്ന് വിവരിക്കുക.
മാനവികതയുടെ വളര്‍ച്ചയാണ് നവോത്ഥാനത്തിനു കാരണമായത്.   യുക്തിരഹിതമായ ചിന്താഗതികള്‍, വിശ്വാസങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവയ്‌ക്കെതിരെ പോരാടാന്‍ നവോത്ഥാനം ജനങ്ങളെ പ്രേരിപ്പിച്ചു. നവോത്ഥാനകാലത്തെ ശാസ്ത്രീയ പുരോഗതി ജ്ഞാനോദയത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായി. സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, ദേശീയത, തുടങ്ങിയ ആശയങ്ങള്‍ ജ്ഞാനോദയ ചിന്തകര്‍ പ്രചരിപ്പിച്ചു. ഏകാധിപത്യദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിത ജനക്കൂട്ടങ്ങളായി ഭരണകൂടങ്ങള്‍ക്കെതിരെ ചിന്തിച്ചുതുടങ്ങി. ഇത് വിപ്ലവചിന്തകള്‍ക്ക് നിമിത്തമായി മാറി.
2.ബ്രിട്ടണില്‍നിന്നും ഒരു വിഭാഗം ജനങ്ങള്‍ അമേരിക്കന്‍ വന്‍കരയിലേക്ക് കുടിയേറാനി ടയായതെങ്ങനെ?
ലോകത്തിന്റെ ഭരണം കൈയ്യടക്കാന്‍ മാത്രം കരുത്ത് കാട്ടിയ യൂറോപ്യന്‍ രാജ്യമായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ ജനങ്ങളില്‍ ഒരു വിഭാഗം അസ്വസ്ഥരായിരുന്നു. രാജാവിന്റെ മതപീഡനം അസഹനീയമായതോടെ സ്വന്തം ജീവനും വിശ്വാസവും സംരക്ഷിക്കാന്‍ ജനങ്ങള്‍ വടക്കേ അമേരിക്കയിലേക്ക് കുടിയേറാന്‍ തുടങ്ങി.
3.കോളനി, കൊളോണിയല്‍ മേധാവിയില്‍ നിന്ന്  എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
കോളനി: ഭരണപരമായും, സാമ്പത്തികമായും, സൈനികമായും ഒരു രാജ്യം നിയന്ത്രണം സ്ഥാപിച്ച പ്രദേശമാണ് കോളനി എന്നറിയപ്പെടുന്നത്. 
കൊളോണിയല്‍ മേധാവി: കോളനികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്ന രാഷ്ട്രമാണ് കൊളോണിയല്‍ മേ ധാവി.
4.ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്ന പ്രതിഷേധസമരം ഉടലെടുക്കാനിടയായ പശ്ചാത്തലം വിവരിക്കുക.
അമേരിക്കയിലേക്ക് മതപീഡനം ഭയന്നും വാണിജ്യമോഹവുമായും ബ്രിട്ടണില്‍ നിന്നും കുടിയേറിയവരുടെ പിന്‍മുറക്കാരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ബ്രിട്ടണ്‍ പരമാവധി ശ്രമിച്ചു. ഇതിന്റെ ഭാഗമായി അമേരിക്കക്കാര്‍ക്കാവശ്യമായതും ബ്രിട്ടണില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാവസ്തുക്കള്‍ക്കുമേലും ബ്രിട്ടണ്‍ നികുതി ചുമത്തി. നിത്യോപയോഗ സാധനമായ തേയിലക്കുമേല്‍ ഭാരിച്ച നികുതി ചുമത്തിയതില്‍ അമേരിക്കക്കാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു.
5.ഇംഗ്ലീഷുകാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍ കോളനികളിലെ ജനങ്ങളെ എങ്ങനെയാണ് ബാധിച്ചതെന്ന് ചുവടെ തന്നിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുക.
◼️ കോളനികളിലെ തദ്ദേശവാണിജ്യം ◼️ അവകാശനിഷേധം ◼️ വിലക്കയറ്റം 
◼️ ചൂഷണം ◼️ സ്വേച്ഛാധിപത്യം
6.ഗില്ലറ്റിന്‍ ഉപയോഗിച്ച് എതിരാളികളെ കൊന്നൊടുക്കിയ റോബിസ്പിയറിനുണ്ടായ അനുഭവം ചുരുക്കിവിവരിക്കുക.
1793 ജൂലൈയില്‍ ഫ്രാന്‍സിന്റെ ആഭ്യന്തരകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി റോബിസ്പിയറുടെ നേതൃത്വത്തില്‍ ഒരു പൊതുസുരക്ഷാകമ്മറ്റി രൂപീകരിച്ചു.  മിറാബോ, ഡാന്‍ടന്‍ തുടങ്ങിയവര്‍ ഇതിലെ അംഗങ്ങളായിരുന്നു. ശത്രുക്കളെന്നു തോന്നിയ എല്ലാവരെയും അവര്‍ ഗില്ലറ്റിന്‍ എന്ന യന്ത്രം ഉപയോഗിച്ച് നിഷ്‌കരുണം വധിച്ചു. രാജാവും രാജ്ഞിയും നിരവധി പ്രഭുക്കന്മാരും പുരോഹിതന്മാരും ഇതിന് ഇരയായി. ഒടുവില്‍ ക്ഷുഭിതരായ ജനങ്ങള്‍ റോബിസ്പിയറെയും ഗില്ലറ്റിന്‍ ഉപയോഗിച്ച് തന്നെ വധിച്ചു. 1794 ജൂലൈ വരെ നീണ്ടുനിന്ന ഈ ഭരണം ഭീകരവാഴ്ച എന്നറിയപ്പെടുന്നു.
7.മൈസൂറിലെ ടിപ്പു സുല്‍ത്താന്‍ പോലും ഫ്രഞ്ചുവിപ്ല വത്തില്‍ ആകൃഷ്ടനായി. അത് അദ്ദേഹത്തെ ഏതൊക്കെ തരത്തിലാണ് സ്വാധീനിച്ചത്?
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടാന്‍ ടിപ്പു സുല്‍ത്താന്‍ ഫ്രഞ്ചുകാരുടെ സഹായം തേടി. 'പൗരനായ ടിപ്പു' (ഇശശ്വേലി ഠശുൗ) എന്ന പേരു സ്വീകരിച്ച അദ്ദേഹം തന്റെ തലസ്ഥാന നഗരമായ ശ്രീരംഗപട്ടണത്ത് ഫ്രഞ്ചു വിപ്ലവത്തിന്റെ ഓര്‍മ്മയ്ക്കായി 'സ്വാതന്ത്ര്യത്തിന്റെ മരം' (ഠൃലല ീള ഘശയലൃ്യേ) നടുകയും 'ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനില്‍ അംഗമാകുകയും ചെയ്തു.
8.റോമിലെ നിയമദാതാവായ ജസ്റ്റീനിയനുമായി താരതമ്യം ചെയ്ത് ആധുനിക ഫ്രാന്‍സിന്റെ ജസ്റ്റീനിയന്‍ എന്ന് നെപ്പോളിയനെ വിശേഷിപ്പിക്കുന്നതിന്റെ കാരണമെന്താണ്?
നെപ്പോളിയന്‍ ഫ്രാന്‍സിനായി ലളിതവും ഏകീകൃതവുമായ ഒരു നിയമസംഹിത തയാറാക്കി. ഇത് പില്‍ക്കാലത്ത് പല രാഷ്ട്രങ്ങളുടെയും നിയമത്തിന് ഒരു  വഴികാട്ടിയായി. വരുംതലമുറ തന്നെ ഓര്‍ക്കുന്നത് തന്റെ നിയമസംഹിതയുടെ പേരിലായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമരംഗത്ത് നെപ്പോളിയന്‍ നല്‍കിയ സംഭാവനയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം റോമിലെ നിയമദാതാവായ ജസ്റ്റീനിയനുമായി താരതമ്യം ചെയ്യാറുണ്ട്.
9.സൈമണ്‍ ബോളിവര്‍ 'വിമോചകന്‍' എന്നും തെക്കേ അമേരിക്കയിലെ ജോര്‍ജ് വാഷിംങ്ടണ്‍ എന്നും അറിയപ്പെടാനിടയായതെങ്ങനെ?
വെനസ്വേലയില്‍ ജനിച്ച സൈമണ്‍ ബോളിവര്‍ വെനസ്വേല, കൊളംബിയ, ഇക്വഡോര്‍, പെറു തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സ്‌പെയിനിന്റെ ആധിപത്യത്തില്‍നിന്നും മോചിപ്പിച്ചു. ഈ രാഷ്ട്രങ്ങളില്‍ അദ്ദേഹം 'വിമോചകന്‍' (ഘശയലൃമീേൃ) എന്നറിയപ്പെടുന്നു. 'തെക്കെ അമേരിക്കയിലെ ജോര്‍ജ്് വാഷിംങ്ടണ്‍' എന്നും അദ്ദേഹം അറിയപ്പെടുന്നു.
10. താഴെ കൊടുത്തിരിക്കുന്ന പട്ടിക പൂരിപ്പിക്കുക.
11.ജോസെ ഡി സാന്‍ മാര്‍ട്ടിന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍  'സംരക്ഷകന്‍' എന്നറിയപ്പെടാന്‍ ഇടയായതിന്റെ കാരണമെഴുതുക.
അര്‍ജന്റീനയില്‍ ജനിച്ച ജോസെ ഡി സാന്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലാണ് അര്‍ജന്റീന, ചിലി തുടങ്ങിയ രാഷ്ട്രങ്ങള്‍ മോചിപ്പിക്കപ്പെട്ടത്. ചിലിയുടെ മോചനത്തിനായി ആന്‍ഡീസ് പര്‍വതനിരകളിലൂടെ അദ്ദേഹത്തിന്റെ സൈന്യം നടത്തിയ മുന്നേറ്റം ശ്രദ്ധേയമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അദ്ദേഹം 'സംരക്ഷകന്‍' (ജൃീലേരീേൃ)എന്നറിയപ്പെടുന്നു.
12.ലാറ്റിനമേരിക്കന്‍ വിപ്ലവം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല. ജനങ്ങളുടെ ജീവിതവും സംസ്‌കാരവും നിലനിര്‍ത്തുന്നതിന് കൂടിയായിരുന്നു. സമര്‍ത്ഥിക്കുക.
യൂറോപ്യന്‍ സാമ്രാജ്യത്വം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പത്തത്രയും ക്രൂരമായി കൊള്ളയടിച്ചു. വംശീയാധിക്ഷേപവും കാര്‍ഷികസംസ്‌കാരത്തിന്റെ തുടച്ചുമാറ്റലും അവര്‍ ആസൂത്രിതമായി നടപ്പാക്കി. സാമ്രാജ്യത്വം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ തികച്ചും പാപ്പരാക്കിക്കളഞ്ഞു. എന്നാല്‍ ഇതിനെക്കാളേറെ ഗുരുതരമായ രീതിയില്‍ സാമ്രാജ്യത്വം ലാറ്റിനമേരിക്കയുടെ തനതു സംസ്‌കാരത്തെ തച്ചുടച്ചിരുന്നു. ഭാഷ, ആചാരം, വിശ്വാസം, മതം, വിദ്യാഭ്യാസം, കൃഷി, നിര്‍മാണശൈലി എന്നിവയെല്ലാം സാമ്രാജ്യത്വ ഭരണത്തില്‍ ലാറ്റിനമേരിക്കയ്ക്ക് നഷ്ടമായി. യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷികവിളകളും കോളനികളില്‍ നടപ്പിലാക്കി. എല്ലാ രംഗങ്ങളിലും കോളനി ജനതയോട് വംശീയ വിവേചനം വച്ചു പുലര്‍ത്തി തങ്ങളുടെ സംസ്‌കാരവും ജീവിതവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് അവര്‍ സ്‌പെയിന്‍കാര്‍ക്കെതിരെ വിപ്ലവം സംഘടിപ്പിച്ചത്.
13.'ബാറ്റില്‍ഷിപ്പ് പൊട്ടെംകീന്‍' (ആമേേഹലവെശു ജീലോസശി) എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം എന്തായിരുന്നു?
റഷ്യ ഭരിച്ചിരുന്ന സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലഘട്ടത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരി ച്ചാണ് സെര്‍ഗി ഐസന്‍സ്റ്റീന്‍ ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. കരിങ്കടലിലെ റഷ്യന്‍ യുദ്ധക്കപ്പലായ പൊട്ടംകീനില്‍ അസംതൃപ്തരായ നാവികര്‍ നടത്തിയ കലാപം ഒരു രാഷ്ട്രീയസമരമായി പരിണമിച്ചതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രം.
14.മാര്‍ക്‌സിസത്തിന്റെ സവിശേഷതകളെക്കുറിച്ച് എഴുതുക.
കാള്‍ മാക്‌സും ഫ്രെഡറിക് ഏംഗല്‍സും രൂപം നല്‍കിയ ആശയസംഹിതയാണ് മാര്‍ക്‌സിസം. ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉല്‍പ്പാദനരീതിയാണ് ആ സമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം എന്നതാണ് ഇതിലെ പ്രധാന ആശയം. ഉല്‍പാദനത്തിന്റെ അടിസ്ഥാനം തൊഴിലാളികളാണെന്നും അതിനാല്‍ തൊഴിലാളിവര്‍ഗത്തിന്റെ സര്‍വാധിപത്യത്തിനായി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
15. കാരണം എഴുതുക.
A .ബോക്‌സര്‍ കലാപം    B.ലോങ് മാര്‍ച്ച്
ബോക്‌സര്‍ കലാപം: ചൈന ഭരിച്ചിരുന്ന മഞ്ചു രാജവംശം വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്ന ചില രഹസ്യ സംഘടനകള്‍ ഇതിനെതിരെ 1900 ല്‍ കലാപം സംഘടിപ്പിച്ചു. ബോക്‌സര്‍മാരുടെ മുഷ്ടിയായിരുന്ന അവരുടെ മുദ്ര. അതിനാല്‍ ഇത് ബോക്‌സര്‍ കലാപം എന്നറി യപ്പെടുന്നു.
ലോങ് മാര്‍ച്ച്: 1934 ചൈനയില്‍ കമ്മ്യൂ ണിസ്റ്റുകള്‍ മാവോയുടെ നേതൃത്വത്തില്‍ തെക്കന്‍ ചൈനയിലെ കിയാങ്‌സിയില്‍ നിന്ന് ഒരു യാത്ര ആരംഭിച്ചു. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തുകൊണ്ടുള്ള അതിസാഹസികമായ ഈ യാത്ര വടക്ക് പടിഞ്ഞാറ് യെനാനില്‍ അവസാനിച്ചു. ഈ യാത്രയാണ് ലോങ് മാര്‍ച്ച്. ചിയാങ് കൈഷക്കിന്റെ സൈനിക ഏകാധിപത്യത്തിനെതിരായിരുന്നു ലോങ് മാര്‍ച്ച്.16  ജ്ഞാനോദയ ചിന്തകര്‍ പ്രചരിപ്പിച്ച ആശയങ്ങള്‍ കണ്ടെ ത്തിയെഴുതുക.



ഉത്തരം:
a. സ്വാതന്ത്ര്യം  b. ജനാധിപത്യം  ര.ദേശീയത
17. അമേരിക്കന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ചുവടെ തന്നിട്ടുള്ള ടൈംലൈന്‍ പൂര്‍ത്തിയാക്കുക.
ഉത്തരം:   a.  1774    
b.  രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സ്.
c.   1776
d.   അമേരിക്കന്‍ കോളനികളുടെ സൈന്യം ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.     
e.  1783
18.ചുവടെ തന്നിട്ടുള്ള സംഭവങ്ങളെ കാലഗണനാ ക്രമത്തിലാക്കുക.
a..ഫ്രാന്‍സില്‍ മനുഷ്യാവകാശപ്രഖ്യാപനം പാസാക്കി.
b. ബാസ്റ്റില്‍ ജയില്‍ തകര്‍ത്തു.
c. ഫ്രാന്‍സ് റിപ്പബ്ലിക്കായി.
d. ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ
e. വാട്ടര്‍ലൂ യുദ്ധം
ഉത്തരം:ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ  
ബാസ്റ്റില്‍ ജയില്‍ തകര്‍ത്തു.
ഫ്രാന്‍സില്‍ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കി.
ഫ്രാന്‍സ് റിപ്പബ്ലിക്കായി.
വാട്ടര്‍ലൂ യുദ്ധം
19. റഷ്യന്‍ വിപ്ലവത്തിന്റെ രണ്ട് ഫലങ്ങള്‍ പട്ടിക പ്പെടുത്തുക.
◼️ വര്‍ഷങ്ങളായി പിന്നോക്കാവസ്ഥയിലായിരു ന്ന റഷ്യയെ സാമ്പത്തിക-ശാസ്ത്ര- സാങ്കേ തികരംഗങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ സഹായിച്ചു.
◼️ പുതിയ ഭരണഘടന നിലവില്‍ വരികയും വ്യത്യസ്ത സോവിയറ്റ് റിപ്പബ്ലിക്കുകള്‍ കൂടിച്ചേര്‍ന്ന് സോവിയറ്റ് യൂണിയന്‍ രൂപീകരി ക്കപ്പെട്ടു.
20. ചൂവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക.
ഉത്തരം:  കര്‍ഷകര്‍ -  മൂന്നാമത്തെ എസ്റ്റേറ്റ്
          പ്രഭുക്കന്മാര്‍ - രണ്ടാമത്തെ എസ്റ്റേറ്റ്
21.ചുവടെ തന്നിട്ടുള്ളതില്‍ 'എ' വിഭാഗത്തിനുയോജ്യമായവ 'ബി' വിഭാഗത്തില്‍ നിന്ന് കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
22. ചുവടെ തന്നിട്ടുള്ളതില്‍ 'എ' വിഭാഗത്തിലെ രണ്ട്  ഭാഗങ്ങള്‍ തമ്മിലുള്ളള പരസ്പരബന്ധം മനസ്സിലാക്കി അതുപോലെ 'ബി' വിഭാഗം പൂര്‍ ത്തിയാക്കുക.
I.  എ. സൈമണ്‍ ബോളിവര്‍ : ലാറ്റിനമേരിക്കന്‍       വിപ്ലവം
 ബി. മാക്‌സിം ഗോര്‍ക്കി    : ......................
II  എ. ഡോ. സണ്‍യാത്‌സെന്‍ : ചൈനീസ് വിപ്ലവം
ബി. ജോസെ ഡി സാന്‍ മാര്‍ട്ടിന്‍ : ...........................
III. എ. ഡോ. സണ്‍യാത്‌സെന്‍ : കുമിന്താങ് പാര്‍ട്ടി 
ബി. ...........................          : ലോങ്മാര്‍ച്ച്
IV എ. യെനാന്‍        : ചൈന
ബി. പെട്രോഗ്രാഡ്        : .......................
ഉത്തരം: 
I.  റഷ്യന്‍ വിപ്ലവം II ലാറ്റിനമേരിക്കന്‍ വിപ്ലവം
III. മാവോ സെ തുംഗ്  IV. റഷ്യ.
23.ചുവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക.



Monday, May 16, 2022

പഠനപ്രവര്‍ത്തനങ്ങള്‍ (ക്ലാസ്സ്‌ 9) Learning Activities (Class 9)

Social Science - I

◀ മധ്യകാല ലോകം : അധികാരകേന്ദ്രങ്ങള്‍
(Medieval World : Centres of Power)


 

Social Science - II
സര്‍വ്വവും സൂര്യനാല്‍
Sun : The Ultimate Source